Recent Poems
-
ഗന്ധര്‍വ ഗീതം -Sudarsh
മനോഹരമായ ഒരു ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ രണ്ടു പേര്‍ക്കുണ്ടാവുന്ന അന ...
Posted Nov 3, 2013, 6:58 AM by A Billion Stories
| |
posted Nov 3, 2013, 6:58 AM by A Billion Stories
[
updated Nov 3, 2013, 6:58 AM
]
മനോഹരമായ ഒരു ഗാനം കേള്‍ക്കുമ്പോള്‍ പ്രേക്ഷകരില്‍ രണ്ടു പേര്‍ക്കുണ്ടാവുന്ന അനുഭൂതി കവിതയിലുടെ വര്‍ണിക്കുകയാണ് അവര്‍ ഇവിടെ:
ശ്രോതാവ് -1
ആര്‍ത്തിരമ്പി അണ പൊട്ടുന്ന ശോകം, അടക്കാനാകാതെ ഞാന്‍ അഗ്നിയില്‍ ഉരുകുമ്പോള്‍ പടര്‍ന്നുകയറുന്ന വിഷാദത്താല്‍, വിഹ്വലയായി ഞാന്‍ വീര്‍പ്പു മുട്ടുമ്പോള്‍
ഏകാന്തതയുടെ അന്ധകാരങ്ങളില്‍, ഏകാകിയായി ഞാന്‍ ഉഴലുമ്പോള്‍
വിരഹതയുടെ വിജനതീരത്ത്, വാടിക്കരിഞ്ഞു ഞാന്‍ തേങ്ങുമ്പോള്‍ അസ്വസ്സ്തതയുടെ അഗാധതയില്‍, ശ്വാസമില്ലാതെ ഞാന്‍ പിടയുമ്പോള്‍ ആമോദത്തിന്റെ, ആശയുടെ അനന്ദൊന്മാദതിലെക്കു ആവാഹിക്കുന്നു എന്നെ ഈ ഗാനം.
ശ്രോതാവ് -2 അനന്തമാം അന്ജാതതയില്, നിന്നൊഴുകി വന്ന മാറ്റൊലിയില്‍, മനം മയക്കുമാ മന്ത്ര ധ്വനിയില്‍ മതിമയങ്ങി ഞാന്‍ കാതോര്‍ത്തു ...
സ്വപ്നങ്ങള്‍ അതീവ സുന്ദര സ്വപ്നങ്ങള്‍, വര്‍ണങ്ങള്‍ മായമോഹന വര്‍ണങ്ങള്‍ മാസ്മര സ്വരലയ വീചികള്‍ നെയ്തെടുക്കും വര്‍ണങ്ങള്‍ വര്‍ണ്ണ ശബള സ്വപ്നങ്ങള്‍
മാരീചന്റെ മായാലോകത്തില്‍ ഏഴഴകുള്ള തേരില്‍ വന്ന് മാടി വിളിച്ചു അവരെന്നെ മാറി മാറി വിളിച്ചു.
അനുഭൂതിയുടെ രഥം തെളിക്കും അപ്സര കന്യകയാക്കി എന്നെ ഉന്മാദ ലഹരിയിലാഴ്ത്തി -Sudarsh | |
Photo by: Submitted by: Sudarsh Submitted on: Thu Jan 10 2013 18:48:17 GMT+0530 (IST) Category: Original Language: Malayalam
- Read submissions at http://abillionstories.wordpress.com - Submit a poem, quote, proverb, story, mantra, folklore, article, painting, cartoon, drawing, article in your own language at http://www.abillionstories.com/submit
|
|